പി പി ചെറിയാൻ
ഡാലസ്: കേരള ലിറ്റററി സൊസൈറ്റി നവംബർ 1 -നു കേരളപ്പിറവി ആഘോഷിച്ചു
വൈകിട്ട് 3.30-ന് സൗഹൃദം പുതുക്കി പരിപാടികൾക്ക് തുടക്കമായി. തുടർന്ന് നടന്ന കേരളപ്പിറവി ആഘോഷത്തിൽ സണ്ണി വെയിൽ മേയർ സജി ജോർജ് മുഖ്യ സന്ദേശം നൽകി. ലാന പ്രസിഡന്റ് സാമുവൽ യോഹന്നാൻ, കെ.എ.ഡി പ്രസിഡന്റ് ഷിജു എബ്രഹാം, ജോസ് ഓച്ചാലിൽ, ജോസൻ ജോർജ്ജ്, സി. വി. ജോർജ്ജ്, സിജു വി. ജോർജ്ജ്, സാറ ചെറിയാൻ, റോസമ്മ ജോർജ്ജ് ആശംസ അർപ്പിച്ചു.
കേരള ലിറ്റററി സൊസൈറ്റി വൈസ് പ്രസിഡന്റ് പി. പി. ചെറിയാൻ സ്വാഗതം പറഞ്ഞു . പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിച്ചു.
കലാപരിപാടികളുമുണ്ടായിരുന്നു.ഉഷാ നായർ, പി. സി. മാത്യു എന്നിവർ കവിതകൾ ആലപി ച്ചു.
ടോം ജോർജ്ജ്, ടിന്റൂ ഡോർ, ജെയ്സൺ ആന്റീം, ഷാജു ജോൺ, ഫ്രാൻസിസ് തോട്ടത്തിൽ, ഷെല്ലി തോമസ്, അൽസ്റ്റാർ മാമ്പിള്ളി, ഹരിദാസ് തങ്കപ്പൻ ഗാനങ്ങൾ അവതരിപ്പിച്ചു.
‘കേരളത്തെ അറിയാം’ എന്ന വിഷയത്തിൽ ദിവ്യ മേനോൻ ക്വിസ് മത്സരം നയിച്ചു. മീനു, ദീപ, നിഷ, ഉഷ, ജെയ്സൺ, ഹരിദാസ്, സ്റ്റാൻലി തുടങ്ങിയവർ ചേർന്നു സംഘഗാനം ആലപിച്ചു.
‘മലയാളി മങ്ക & കേരള ശ്രീമാൻ’ ഫലപ്രഖ്യാപനവും നടന്നു. സൊസൈറ്റി സെക്രട്ടറി ബാജി ഓടംവേലി നന്ദി പറഞ്ഞു.








