കാസര്‍കോട്ടെ ആശുപത്രിയില്‍ നിന്ന് 52,000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്‌സ് മോഷ്ടിച്ച യുവാവ് അറസ്റ്റില്‍; പിടിയിലായത് 20 ൽ അധികം മോഷണ കേസുകളിലെ പ്രതി
കാസര്‍കോട്: നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആളെ പരിചരിക്കാന്‍ നിന്ന ഭാര്യയുടെ 52,000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍, ഇരിട്ടി, പഴഞ്ചേരിമുക്കിലെ രാജേഷ് കുമാറി (30)നെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസ്, എസ്‌ഐ മനു എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്.ആഗസ്റ്റ് 29നും 30നും ഇടയിലുള്ള സമയത്താണ് കേസിനാസ്പദമായ സംഭവം. മായിപ്പാടി, തൈവളപ്പ് ഹൗസിലെ അബ്ദുല്‍ ഖാദര്‍ ടിഎയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. …