ബൈക്കിൽ കടത്തുകയായിരുന്ന കർണാടക മദ്യം പിടികൂടി

മഞ്ചേശ്വരം: ബൈക്കിൽ കടത്തുകയായിരുന്ന 3.42 ലിറ്റർ കർണാടക മദ്യം എക്സെെസ് സംഘം പിടിച്ചു. പൈവളിഗെ ബായിക്കട്ടയിൽ നിന്നാണ് മദ്യം പിടി കൂടിയത്. സംഭവത്തിൽ ബായിക്കട്ടയിലെ ജയരാമ.ബി ( 57) എന്നയാളെ കുമ്പള എക്സൈസ് റേഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എ.ബി. അബ്ദുള്ളയും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. സിവിൽ എക്സൈസ് ഓഫീസർമാരായ ദിനൂപ്.കെ, കണ്ണൻകുഞ്ഞി.ടി, അഖിലേഷ്.എം.എം എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കേസ് രജിസ്റ്റർ ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page