ഷിറിയയിൽ അപകട ഭീഷണി ഉയർത്തുന്ന കൂറ്റൻ മരങ്ങൾ മുറിച്ചുമാറ്റണം: പിഡിപി

കുമ്പള : മംഗൽപാടി പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ ഷിറിയയിൽ അപകടാവസ്ഥയിലുള്ള കൂറ്റൻ മരങ്ങൾ ഉടൻ മുറിച്ചുമാറ്റണമെന്ന് പിഡിപി ആവശ്യപ്പെട്ടു. അംഗനവാടി, മദ്രസ, റോഡ്, വ്യാപാരസ്ഥാപനങ്ങൾ, ട്രാൻസ്ഫോർമർ എന്നിവർക്ക് തൊട്ടടുത്താണ് കൂറ്റൻ മരങ്ങളുള്ളത്. കഴിഞ്ഞ വർഷം കനത്ത മഴയിൽ ഒരു ഭാഗം ഇളകി മറിഞ്ഞിരുന്നു ഒരു ദുരന്തത്തിനു കാത്തുനിൽക്കാതെ അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്നു പി ഡി പി ആവശ്യമുന്നയിച്ചു.

പെരിയ, ആയംപാറയിലെ പി.കുഞ്ഞിരാമന്‍ അന്തരിച്ചു

കാസര്‍കോട്: പെരിയ, ആയംപാറ, പൊള്ളക്കടയിലെ പി. കുഞ്ഞിരാമന്‍ കാനത്തിങ്കാല്‍ (82) അന്തരിച്ചു. മികച്ച കര്‍ഷകനായി പുല്ലൂര്‍- പെരിയ പഞ്ചായത്ത് ആദരിച്ചിരുന്നു. ഭാര്യ: മാധവി. മക്കള്‍: രാധ, രാജേഷ്, രജനി. മരുമക്കള്‍: ജനാര്‍ദ്ദനന്‍, ഗീത, പരേതനായ മുരളി. സഹോദരങ്ങള്‍: പി.പത്മനാഭന്‍, കാര്‍ത്യായനി, പരേതനായ പി. ചന്തു. മൃതദേഹം പെരിയ ബസാറിലെ എ കെ ജി ഭവനില്‍ പൊതു ദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് വീട്ടിലെത്തിച്ച മൃതദേഹം ഇന്നു രാവിലെ നൂറു കണക്കിനു പേരുടെ സാന്നിധ്യത്തിൽ വീട്ടു വളപ്പില്‍ സംസ്‌ക്കരിച്ചു.

കർഷകരെ ചേർത്തുപിടിച്ചാലേ കാർഷിക മേഖല നിലനിൽക്കൂ: ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ

മടിക്കൈ: കർഷകരുടെ അധ്വാനത്തിനും കാർഷിക മേഖലയിലെ മികവിനും മടിക്കൈ ഗ്രാമപഞ്ചായത്ത് ആദരമർപ്പിച്ചു. പഞ്ചായത്ത്‌, കൃഷിഭവൻ, മടിക്കൈ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അമ്പലത്തുകരയിൽ നടന്ന കർഷക ദിനാചരണം ഗോവിന്ദൻ പള്ളിക്കാപ്പിൽഎം.എൽ.എ ഉദ്ഘാടനം ചെയ്തു.നമ്മുടെ നാടിനെ അന്നമൂട്ടുന്നവർ കർഷകരാണെന്നും സാങ്കേതികവിദ്യയിൽ എത്രത്തോളം നേട്ടങ്ങൾ കൈവരിച്ചാലും കർഷകരും കൃഷിയുമില്ലെങ്കിൽ മനുഷ്യന്റെ അന്നം മുട്ടുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.കർഷകർക്ക് അർഹമായ പരിഗണനയും അംഗീകാരവും ലഭിക്കേണ്ടതുണ്ട്. കാർഷിക മേഖല നിലനിന്നുപോകാൻ പര്യാപ്തമായ സമീപനങ്ങളും ചർച്ചകളും അനിവാര്യമാണ്. പുതിയ തലമുറയെ കൂടി കാർഷിക മേഖലയിലേക്ക് …

വിവാഹ മോചന കേസ് നല്‍കിയ വിരോധം; ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

പയ്യന്നൂര്‍: വിവാഹ മോചനത്തിനു കേസു കൊടുത്ത വിരോധത്തില്‍ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു. കണ്ണൂര്‍, സാമിമുക്ക് ചവ്വോക്ക് വളപ്പിലെ പരേതനായ അച്യുതന്റെ മകന്‍ സി.വി.സനല്‍ (46) ആണ് ഇന്ന് (ചൊവ്വ) രാവിലെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. വധശ്രമക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് പൊലീസ് കാവലില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് സനലിന്റെ മരണം.മാതാവ്: സിവി സുശീല. സഹോദരങ്ങള്‍: സിവി അനില്‍ കുമാര്‍ (സ്വകാര്യ ബസ് കണ്ടക്ടര്‍), സിവി സുനില്‍ കുമാര്‍ …

ബാങ്ക് ജീവനക്കാരന്‍ ചമഞ്ഞ് കാസര്‍കോട്ടെ മൊബൈല്‍ ഷോപ്പില്‍ നിന്ന് ടാബുമായി കടന്നു കളഞ്ഞ യുവാവ് അറസ്റ്റില്‍; കുടുങ്ങിയത് സമാന രീതിയിലുള്ള നിരവധി കേസുകളിലെ പ്രതി

കാസര്‍കോട്: ബാങ്ക് ജീവനക്കാരന്‍ ചമഞ്ഞ് കാസര്‍കോട്ടെ മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ നിന്നു വിലപിടിപ്പുള്ള ടാബുമായി കടന്നു കളഞ്ഞ വിരുതന്‍ അറസ്റ്റില്‍. കൊച്ചി ഇടപ്പള്ളി സ്വദേശിയായ കിഷോര്‍ ശങ്കറി (41)നെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എംടിപി സൈഫുദ്ദീനും സംഘവും അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.ജൂലായ് 20ന് ആണ് കേസിനാസ്പദമായ സംഭവം. മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ എത്തിയ കിഷോര്‍ ശങ്കര്‍ ബാങ്ക് ജീവനക്കാരനാണെന്നു സ്വയം പരിചയപ്പെടുത്തി. തുടര്‍ന്ന് വിവിധ ഫോണുകളും ടാബുകളും …

വീണാ വിജയന്‍ പ്രതിയായ മാസപ്പടിക്കേസ്: മുഹമ്മദ് റിയാസ് എംഎല്‍എയുടെ അടുത്ത സുഹൃത്ത് നന്ദുലാലിന്റെ വീട്ടിലുള്‍പ്പെടെ എട്ടിടങ്ങളില്‍ ഇഡി റെയ്ഡ്

കോഴിക്കോട്: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ പ്രതിയായ മാസപ്പടി കേസുമായി ബന്ധപ്പെട്ട് എട്ട് സ്ഥലങ്ങളില്‍ ഇഡി റെയ്ഡ്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് റെയ്ഡിനു നേതൃത്വം നല്‍കുന്നത്. മുന്‍മന്ത്രിയും എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തായ നന്ദുലാലിന്റെ വീട് ഉള്‍പ്പെടെയുള്ള എട്ടു സ്ഥലങ്ങളിലാണ് റെയ്ഡ്. ഡിടിപിസി കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു നന്ദുലാല്‍. മാസപ്പടികേസില്‍ പ്രതികളാക്കപ്പെട്ടവര്‍ക്കെതിരെ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട പരിശോധനയുടെ ഭാഗമായാണ് ഇന്നത്തെ റെയ്‌ഡെന്നാണ് സൂചന. …

പൈവളികെ ബിഎസ്എൻഎൽ ടവറിന്റെ ബി ടി എസ് റൂമിന്റെ പൂട്ടു പൊളിച്ച് ചെമ്പ് കമ്പിയും ചെമ്പു ബാറുകളും മോഷ്ടിച്ചു

കുമ്പള:പൈവളികെ ബിഎസ്എൻഎൽ ടവറിന്റെ ബി ടി എസ് റൂമിന്റെ പൂട്ടു പൊളിച്ച് ചെമ്പ് കമ്പികളും ചെമ്പ് ബാറുകളും മോഷ്ടിച്ചു. ഇന്ന് പുലർച്ചെയാണ് ചെമ്പ് കമ്പികളും ബാറുകളും കാണാതായതെന്ന് ബിഎസ്എൻഎൽ കാസർകോട് സബ് ഡിവിഷണൽ എൻജിനീയർ ശ്രീജിത്ത് മഞ്ചേശ്വരം പോലീസിൽ പരാതിപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

51 ഗ്രാം എം ഡി എം എ യുമായി പിടിയിലായ കുബനൂരിലെ മുഹമ്മദ്‌ സമീറിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കാസർകോട് : ബൈക്കിൽ കടത്തുകയായിരുന്ന 51 ഗ്രാം എം ഡി എം എ യുമായി പിടിയിലായ മഞ്ചേശ്വരം കൂബന്നൂർ കാനാ വീട്ടിൽ റിയാസുദ്ദീന്റെ മകൻ മുഹമ്മദ് സമീറിനെ(43) കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണം. 2021 ഒക്ടോബർ നാലിനു രാവിലെ 11.45 മണിക്ക് മഞ്ചേശ്വരം താലൂക്കിലെ കയ്യാർ കൈകമ്പ-ബായിക്കട്ട റോഡിൽ …

കരിന്തളം ആർട്സ് കോളേജിലെ താൽക്കാലിക നിയമനം: പത്രലേഖകനെ മരണ വീട്ടിൽ വെച്ച് സിപിഎം നേതാവ് ആക്രമിച്ചതായി പരാതി

നീലേശ്വരം: സിപിഎം ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവുമായ ടി.എസ് ബിന്ദു പത്രലേഖകനെ മുഖത്തും കഴുത്തിനും മർദിച്ചതായി പരാതി. മർദ്ദനമേറ്റ നിലേശ്വരം പ്രസ് ഫോറം എക്സിക്യൂട്ടീവ് അംഗവും ജന്മദേശം പത്രലേഖകനുമായ വാസു കരിന്തളം നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി .കരിന്തളം ആർട്സ് കോളേജിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് പത്രത്തിൽ വാർത്തവന്നതാണ് മർദ്ദനത്തിനു കാരണമെന്നു പറയുന്നു. മരണ വീട്ടിൽ നിന്നു മടങ്ങുന്നതിനിടെ വാസു കരിന്തളത്തെ (45 ) വഴിയിൽ തടഞ്ഞു നിർത്തി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്നു പരാതിയിൽ …

കരിന്തളം ഓമച്ചേരിയിലെ എം രാമൻ അന്തരിച്ചു

കരിന്തളം: ഓമച്ചേരിയിലെ എം രാമൻ (85) അന്തരിച്ചു. പരേതരായ രാമന്റെയും കുമ്പയുടെയും മകനാണ്. ഭാര്യ എം മാധവി. മക്കൾ: ബിന്ദു (കൊടക്കാട് ), ബിന്യ (സേലം) മരുമക്കൾ: ഗോവിന്ദൻ (കൊടക്കാട് ), പരേതനായ വിജയ് സേലം. സഹോദരങ്ങൾ: കൃഷ്ണൻ (ചാമക്കുഴി, മൂപ്പിൽ), പരേതരായ കാർത്ത്യായനി, കേളൻ, ശങ്കരൻ.

പാട്ടും പറച്ചിലുമായി ഡോ. എം.പി പരമേശ്വരൻ അനുസ്മരണം

പിലിക്കോട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃക്കരിപ്പൂർ മേഖലാ കമ്മറ്റി സംഘടിപ്പിച്ച ഡോ. എം.പി പരമേശ്വരൻ അനുസ്മരണ സമ്മേളനം വേറിട്ട അനുഭവമായി. മാർക്സിയൻ ധിഷണാ ശാലി, ആണവ ശാസ്ത്രജ്ഞൻ, ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിൻ്റെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെയും മുൻ നിര പ്രവർത്തകൻ, എഴുത്തുകാരൻ , തുടങ്ങി വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഡോ. എം.പി. പരമേശ്വരൻ്റെ ഇടപെടലുകളെ കുറിച്ച് കൊടക്കാട് നാരായണൻ, ടി.വി ശ്രീധരൻ, ഡോ എം .വി . ഗംഗാധരൻ ,പി.പി …

എ ഐ തൊഴിൽ ഭീഷണിക്ക് ശാശ്വത പരിഹാരം കാർഷിക മേഖലയുടെ പുനരുജ്ജീവനം: സൈഫുള്ള തങ്ങൾ

മഞ്ചേശ്വരം:നിർമിത ബുദ്ധി ലോകത്ത് സേവന മേഖലയിലും ഐ ടി മേഖലയിലും വൻ തോതിൽ തൊഴിലുകൾ ഇല്ലാതാക്കുന്ന കാലത്ത് യുവജനതക്ക് ആശ്രയമാക്കാൻ കഴിയുന്നത് കാർഷിക മേഖലയിലായിരിക്കുമെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു കെ സൈഫുള്ള തങ്ങൾ പറഞ്ഞു. ഇന്ത്യുടെ എക്കാലത്തേയും പ്രാദേശിക സാമ്പത്തിക മേഖലയുടെ നട്ടെല്ല് കാർഷിക മേഖലയായിരുന്നു.ഇപ്പോഴും ഇന്ത്യയിലെ ജനങ്ങളിൽ ഭൂരിപക്ഷവും ജീവിതോപാധിയായി ആശ്രയിക്കുന്നത് ഇതേ മേഖലയെയാണെന്നു പൈവളികെ ​ പഞ്ചായത്ത് കൃഷിഭവന്റേയും ആഭിമുഖ്യത്തിൽ നടന്ന കർഷക ​ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. …

ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്നു കെ. സുരേന്ദ്രനും അനില്‍ ആന്റണിയും

ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു.സംസ്ഥാനത്ത് നിന്നു കെ. സുരേന്ദ്രനും അനില്‍ ആന്റണിയും മാത്രമാണ് ലിസ്റ്റിലുള്ളത്. ദേശീയ വൈസ് പ്രസിഡന്റായിരുന്ന എപി അബ്ദുല്ല കുട്ടിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. പുതിയ ഭാരവാഹികളില്‍ സുരേന്ദ്രനും അനില്‍ ആന്റണിയും ദേശീയ സെക്രട്ടറിമാരാണ്. ബിഎല്‍ സന്തോഷാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി. ട്രഷറര്‍ പീയുഷ് ഗോയല്‍.വസുന്ധര രാജെ സിന്ധ്യ (രാജസ്ഥാന്‍), തീരഥ് സിംഗ് റാവത്ത് (ഉത്തരാഖണ്ഡ്), രാംമാധവ് (ഡല്‍ഹി), ബൈജയന്ത് ജയ് പാണ്ഡ (ഒഡീഷ), ഡി പുരന്ദേശ്വരി (ആന്ധ്രപ്രദേശ്), രേഖവര്‍മ്മ (ഉത്തര്‍പ്രദേശ്), വര്‍ഷാബെന്‍ …

മഞ്ചേശ്വരം, മിയാപ്പദവില്‍ വ്യാപാരിയെ കടയില്‍ കയറി ഭീഷണിപ്പെടുത്തി; ആകാശത്തേയ്ക്ക് വെടിവച്ചു, കാറില്‍ കടന്നു കളഞ്ഞ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍

കാസര്‍കോട്: ഒരിടവേളയ്ക്കു ശേഷം മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെടിവെയ്പ്. ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് രണ്ടുമണിയോടെ മിയാപ്പദവ്, ബട്ട്യപ്പദവിലാണ് സംഭവം.ബട്ട്യപ്പദവിലെ ജനറല്‍ സ്റ്റോര്‍സ് ഉടമയായ ശുഹൈബ് മൊയിന്‍ ഷേഖ് ആണ് ഭീഷണിക്കിരയായത്.ചാരനിറത്തിലുള്ള ആള്‍ട്ടോ കാറില്‍ എത്തിയ നിരവധി കേസുകളില്‍ പ്രതിയായ മിയാപദവ് റഹീം, ഖാദര്‍ മദങ്കല്ല് എന്നിവരാണ് വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുമ്പ് ശുഹൈബും മച്ചംപാടി സ്വദേശിയും തമ്മില്‍ പ്രശ്‌നം ഉണ്ടായിരുന്നതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ശുഹൈബിനെ ഭീഷണിപ്പെടുത്തിയ ശേഷം …

ചിങ്ങം പിറന്നു; നാടെങ്ങും കര്‍ഷക ദിനാഘോഷം

കാസര്‍കോട്: ചിങ്ങം പിറന്നു;നാടെങ്ങും പഞ്ചായത്തുകളുടെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തില്‍ കര്‍ഷകദിനം ആഘോഷിച്ചു. അതാതു പഞ്ചായത്തുകളിലെ മികച്ച കര്‍ഷകരെ ആദരിക്കലായിരുന്നു പ്രധാന പരിപാടി. പുല്ലൂര്‍-പെരിയ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പെരിയ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കര്‍ഷകദിനാഘോഷ പരിപാടി കെ. നീലകണ്ഠന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഡോ. സികെ സബിത ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംകെ ബാബുരാജ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുമാരി പി.കെ മഞ്ജിഷ, പുല്ലൂര്‍-പെരിയ പഞ്ചായത്ത് സ്റ്റാന്റിംഗ് …

പത്തനംതിട്ടയില്‍ പ്രിയദര്‍ശിനി ബസിനെ ഒരു മുതലാളിയുടെ 16 സ്വകാര്യ ബസ്സുകള്‍ റോഡില്‍ നിറുത്തിയിട്ടു വഴി തടഞ്ഞു; പൊലീസ് ഇടപെട്ടു

പത്തനംതിട്ട: കെ എസ് ആര്‍ ടി സിയുടെ പ്രിയദര്‍ശിനി ബസ് സര്‍വ്വീസ് ഒരു സ്വകാര്യ ബസുടമ തന്റെ 16 ബസ്സുകള്‍ റോഡില്‍ നിരത്തി നിറുത്തി തടഞ്ഞു.തണ്ണീര്‍ത്തോട്ടില്‍ നിന്നു പത്തനംതിട്ടക്കു ഇന്നു രാവിലെ രണ്ടു പ്രിയദര്‍ശിനി ബസ്സുകള്‍ ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടനത്തിനു ശേഷം പ്രിയദര്‍ശിനി സര്‍വ്വീസ് ആരംഭിക്കാന്‍ തുടങ്ങിയതോടെ വരിവരിയായി എത്തിയ ഒരാളുടെ 16 സ്വകാര്യ ബസ്സുകള്‍ റോഡില്‍ നിരത്തി നിറുത്തി പ്രിയദര്‍ശിനിയുടെ വഴി തടയുകയായിരുന്നു. വര്‍ഷങ്ങളായി 15 മിനിറ്റിന്റെ വ്യത്യാസത്തില്‍ രണ്ടു …

ആലപ്പുഴയില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന 65കാരന്റെ ജഡം കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍; സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചു

ആലപ്പുഴ: വാടകവീട്ടില്‍ താമസിച്ചിരുന്ന 65കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയും ആലപ്പുഴ കരുവാറ്റയില്‍ താമസക്കാരനുമായ ശിവന്‍കുട്ടി ചെട്ടിയാ(65)രുടെ മൃതദേഹമാണ് കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ കാണപ്പെട്ടത്.ശിവന്‍കുട്ടി ധരിച്ചിരുന്ന സ്വര്‍ണമാലയും വീട്ടിലുണ്ടായിരുന്ന സ്വര്‍ണ്ണവും അപഹരിച്ചിട്ടുണ്ട്. ശിവന്‍കുട്ടിയുടെ ഭാര്യ മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലായരുന്നു.

റിട്ട.അധ്യാപികയും ബേഡകം പഞ്ചായത്ത് മുന്‍ അംഗവുമായ രാധാമണി ടീച്ചര്‍ അന്തരിച്ചു

കാസര്‍കോട്: ബേത്തൂര്‍പ്പാറ എ എല്‍ പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയും ബേഡകം പഞ്ചായത്ത് മുന്‍ അംഗവുമായ രാധാമണി ടീച്ചര്‍ (85) അന്തരിച്ചു. ബേത്തൂര്‍പ്പാറ ഗവ. ഹൈസ്‌കൂളിനു സമീപത്തെ റിട്ടയേര്‍ഡ് അധ്യാപകന്‍ പരേതനായ ഗോപാലകൃഷ്ണനാണ് ഭര്‍ത്താവ്.മക്കള്‍: പ്രശാന്ത് .ജി നായര്‍, ശ്രീകാന്ത്. ജി നായര്‍ (ഇരുവരും ഷിപ്പ്). മരുമക്കള്‍: സ്മിത (അധ്യാപിക), ഡോ. ശ്രീന.സഹോദരങ്ങള്‍: ഇന്ദിര, ഓമന, ഗിരിജ. സംസ്‌ക്കാരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ബേത്തൂര്‍പ്പാറയിലെ വീട്ടുവളപ്പില്‍.