കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷേണി, എല്‍ക്കാനയില്‍ നിന്നു റബ്ബര്‍ ഷീറ്റ് മെഷീന്‍ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ . പുത്തിഗെ 1ബാഡൂ ർ പള്ളം, കോട്ട ഹൗസിലെ മുഹമ്മദ് ഇഷാഖി (19) നെയാണ് ബദിയഡുക്ക ഇൻസ്പെക്ടർ ആർ.പി. അനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. എസ് ഐ രൂപേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ പി.കെ പ്രസാദ്, ഗോകുൽ , ശ്രീനേഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുടെ സഹായത്തോടെയാണ് ഇയാള്‍ 600 കിലോ തൂക്കമുള്ള റബ്ബര്‍ റോളര്‍ മെഷീന്‍ ഇളക്കി കൊണ്ടുപോയെന്നാണ് കേസ്. കണ്ണാടിക്കാനയിലെ സോജന്‍ ജോര്‍ജ്ജ് നല്‍കിയ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. ജൂണ്‍ 22നും 28നും ഇടയിലുള്ള സമയത്താണ് പി വി റബ്ബേര്‍സ് എന്ന ബിസിനസ് സ്ഥാപനത്തില്‍ മോഷണം നടന്നത്.







