ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന യുവതിയെ കുമ്പള, മുജങ്കാവ് പാർത്ഥസാരഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: ഭക്ഷണം കഴിച്ച് വീട്ടിനകത്ത് ഉറങ്ങാൻ കിടന്ന യുവതിയെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സീതാംഗോളി,എടനാട് ബാങ്കിന് സമീപത്തെ രാമകൃഷ്ണയുടെ ഭാര്യ എം സുനിത (48) യെയാണ് കുമ്പള ,മുജങ്കാവ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് (വ്യാഴം) രാവിലെ ഭർത്താവ് എഴുന്നേറ്റ് നോക്കിയപ്പോഴാണ് ഭാര്യയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പരിസരപ്രദേശത്തൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കുമ്പള പൊലീസിൽ പരാതി നൽകി.

പോലീസ് അന്വേഷിച്ചു വരുന്നതിനിടയിലാണ് ഇന്ന് വൈകുന്നേരം നാലുമണിയോടെ ക്ഷേത്രക്കുളത്തിൽ മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് എത്തിയ കുമ്പള എസ് ഐ കെ പി ഗണേശൻ , കാസർകോട് ഫയർ ഫോഴ്സിലെ ഫയർഫോഴ്സിന്റെ ലീഡിങ് ഫയർമാൻ ആൻഡ് റസ്ക്യു ഓഫീസർമാരായ സുകു, പ്രസീത് ,ഫയർന്മാരായ മുഹമ്മദ് സിറാജ്, അമൽ രാജ് ,ശ്രീജിഷ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .

സുനിതയും ഭർത്താവ് രാമകൃഷ്ണനും മാത്രമാണ് വീട്ടിൽ താമസം ഏക മകൻ ധനുഷ് കുമാർ ബംഗളൂരുവിൽ ഐടി ജീവനക്കാരനാണ് .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page