തളങ്കര മുസ്ലീം ഹൈസ്കൂളിൽ എം.എസ്.എസ് ലേഡീസ് വിംഗിന്റെ സ്നേഹസേവനം

കാസർകോട്:എം.എസ്.എസ് കാസർകോട് യൂണിറ്റ് ലേഡീസ് വിംഗ് വീണ്ടും സ്നേഹസമ്മാനവുമായി തളങ്കര ജി.എം.വി.എച്ച്.എസ്.എസ് സ്കൂളിലെത്തി. സ്കൂളിലെ എസ്.പി.സി (സ്റ്റുഡന്റ് പൊലീസ് കേഡറ്റ്) വിദ്യാർത്ഥികൾക്കായി റിഫ്രഷ്മെന്റുകൾ വിതരണം ചെയ്യുന്നതിനാണ് സന്ദർശനം നടത്തിയത്. റിഫ്രഷ്മെന്റ് സാധനങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് പി.ബിന്ദുവിനു പി എം.എസ്.എസ് ലേഡീസ് വിംഗ് പ്രസിഡന്റ് സാബിറാ എവറസ്റ്റ് കൈമാറി.

എസ്.പി.സി ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീജിന മ, ശ്രീരാജ് സി.പി.ഒ ഡോ. റഫീഖ് എ., പി.ടി.എ പ്രസിഡന്റ് സമീർ, വൈസ് പ്രസിഡന്റ് നൗഫൽ, വാർഡ് കൗൺസിലർ അർഷീന സുബൈർ, എം.എസ്.എസ് ലേഡീസ് വിങ് ട്രഷറർ സാഹിറ വിന്നർ,വൈസ് പ്രഡിഡന്റ് മറിയം ഒ.കെ, ജോയിന്റ് സെക്രട്ടറി മെഹറുന്നീസ ഹമീദ്, മെമ്പർമാരായ ഫൗസിയ ഉപ്പള, ശബാന ഷാഫി, ഷാഹിന ബഷീർ സംബന്ധിച്ചു.

വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുന്ന ഇത്തരം സാമൂഹിക സേവന പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് എം.എസ്.എസ് ലേഡീസ് വിംഗ് ഭാരവാഹികൾ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page