കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷേണി, എല്‍ക്കാനയില്‍ നിന്നു റബ്ബര്‍ ഷീറ്റ് മെഷീന്‍ മോഷണം പോയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. അരിയപ്പാടി സ്വദേശിയായ 19 കാരനാണ് കസ്റ്റഡിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുടെ സഹായത്തോടെയാണ് ഇയാള്‍ 600 കിലോ തൂക്കമുള്ള റബ്ബര്‍ റോളര്‍ മെഷീന്‍ ഇളക്കി കൊണ്ടുപോയതെന്നാണ് സംശയം. കണ്ണാടിക്കാനയിലെ സോജന്‍ ജോര്‍ജ്ജ് നല്‍കിയ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. ജൂണ്‍ 22നും 28നും ഇടയിലുള്ള സമയത്താണ് പി വി റബ്ബേര്‍സ് എന്ന ബിസിനസ് സ്ഥാപനത്തില്‍ മോഷണം നടന്നത്.







