അമേരിക്കയിൽ ‘അഴിമതിക്കും അപാകതയ്ക്കും ആവനാഴി അടഞ്ഞു’: കമല ഹാരിസ്

പിപി ചെറിയാൻ

വാഷിംഗ്ടൺ :അമേരിക്കയിൽ ഭരണകൂടത്തിനെതിരെയുള്ള ജനങ്ങളുടെ വ്യക്തമായ ജനവിധിയാനു ഇടക്കാല തിരഞ്ഞെടുപ്പ് ഫലമെന്ന് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞൂ.”തിരഞ്ഞെടുപ്പിൽ അമേരിക്കൻ ജനത ഉറക്കെയും വ്യക്തമായും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു: വൈറ്റ് ഹൗസിൽ നിന്നുള്ള അഴിമതിയും അപ്രാപ്തിയും ക്രൂരതയും, റിപ്പബ്ലിക്കൻ നേതാക്കളുടെ കീഴടങ്ങലും കണ്ട് ജനങ്ങൾ മടുത്തു .,” ബുധനാഴ്ച രാവിലെ പുറപ്പെടുവിച്ച പ്രസ്താവനയിൽ കമല ഹാരിസ് വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളിലെ പ്രചാരണങ്ങളിൽ പങ്കെടുത്ത കാര്യം ഓർമ്മിപ്പിച്ചുകൊണ്ട്, “വേദനകളെ ലക്ഷ്യബോധമുള്ളതും കോപത്തെ പ്രവർത്തനവുമാക്കി മാറ്റാനുള്ള ജനങ്ങളുടെ നിശ്ചയദാർഢ്യം ഞാൻ നേരിട്ട് കണ്ടു” എന്ന് അവർ കൂട്ടിച്ചേർത്തു.ഗവർണർ പദവികളിലും സംസ്ഥാന നിയമസഭകളിലും യു.എസ് കോൺഗ്രസിന്റെ ഇരു സഭകളിലും ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഹാരിസ് ആവശ്യപ്പെട്ടു.

സാധാരണക്കാരായ കുടുംബങ്ങൾക്ക് സാമ്പത്തിക ആശ്വാസം നൽകാനും ഭരണകൂടത്തിന്റെ അഴിമതിക്കെതിരെ ശക്തമായി നിലകൊള്ളാനും ജനങ്ങൾ ആവശ്യപ്പെടുന്നുവെന്ന് അവർ പറഞ്ഞു.കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നേടിയതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെ തടയാനും അന്വേഷണങ്ങൾ ശക്തമാക്കാനും ഡെമോക്രാറ്റുകൾക്ക് വഴിതുറന്നു.സെനറ്റ്, ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് എന്നിവയുടെ നിയന്ത്രണം തിരികെ പിടിച്ച ഡെമോക്രാറ്റിക് നേതാക്കൾ, സമൻസുകളും ഹിയറിംഗുകളും വഴി ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കുമെന്ന് പ്രഖ്യാപിച്ചു. 
 ജീവനോപാധികളുടെ ചെലവ് കുറയ്ക്കുന്നതിനാണ്  പ്രഥമ പരിഗണനയെന്ന് നിയുക്ത സെനറ്റ് ഭൂരിപക്ഷ നേതാവ് ചാക്ക് ഷൂമറും ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹകീം ജെഫ്രിയും വ്യക്തമാക്കി.”ജനങ്ങളുടെ താല്പര്യങ്ങൾക്കോ നിയമത്തിനോ എതിരായി ട്രംപ് പ്രവർത്തിക്കുമ്പോഴെല്ലാം ഞങ്ങൾ അന്വേഷണങ്ങൾ ആരംഭിക്കുകയും കോടതിയിൽ നേരിടുകയും ചെയ്യും,” എന്ന് ചാക്ക് ഷൂമർ പറഞ്ഞു.

പ്രതിനിധി സഭയിൽ ഭൂരിപക്ഷം നേടിയതോടെ ട്രംപ് കുടുംബത്തിന്റെ ബിസിനസ് ഇടപാടുകൾ, ഭരണകൂടത്തിലെ അഴിമതികൾ, ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാരുടെ വീഴ്ചകൾ എന്നിവ അന്വേഷിക്കാൻ ഡെമോക്രാറ്റുകൾ പദ്ധതിയിടുന്നു. ഹൗസ് ഓവർസൈറ്റ് കമ്മിറ്റി തലവനാകാൻ സാധ്യതയുള്ള റോബർട്ട് ഗാർസിയ “അഭിഭാഷകരെ സജ്ജരാക്കിക്കോളൂ”എന്ന് എക്സിൽ കുറിച്ചത് ഇതിന്റെ സൂചനയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.   സെനറ്റിലെ ഭൂരിപക്ഷം ട്രംപിന്റെ ജുഡീഷ്യൽ നിയമനങ്ങളെയും സുപ്രീം കോടതി നിയമനങ്ങളെയും തടയാൻ ഡെമോക്രാറ്റുകൾക്ക് കരുത്തുപകരും. എന്നാൽ പ്രസിഡന്റിന്റെ വീറ്റോ മറികടക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് (2/3) ഭൂരിപക്ഷം അവർക്കില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page