ന്യൂഡല്‍ഹി: പഴയ ഡെല്‍ഹിയിലെ ചാവ്രി ബസാറില്‍ ഇന്നു (വ്യാഴം) രാവിലെ മൂന്നു നില കെട്ടിടം തകര്‍ന്നു രണ്ടു പേര് മരിച്ചു. നിരവധി പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടാവുമെന്നു സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫയര്‍ഫോഴ്സാണ് രണ്ടു പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പരിക്കേറ്റ നാലുപേരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. രാവിലെ 10 മണിയോടടുപ്പിച്ചായിരുന്നു അപകടം.








