കാസര്‍കോട്: മുന്‍സിപ്പല്‍ മുസ്ലിം ലീഗില്‍ രണ്ട് ഗ്രൂപ്പുകളുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ചിലരുടെ ഭാവനാസൃഷ്ടി മാത്രമാണെന്ന് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.എം. ബഷീറും ജനറല്‍ സെക്രട്ടറി ടി.എച്ച്. മുസമ്മിലും അറിയിച്ചു. ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങളെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നു ഭാരവാഹികള്‍ അറിയിപ്പില്‍ പറഞ്ഞു
കാസര്‍കോട് നഗരസഭാ ഭരണസമിതിയെയും ഭരണത്തിന് നേതൃത്വം നല്‍കുന്ന മുസ്ലിം ലീഗിനെയും മോശമായി ചിത്രീകരിച്ച് ചില ഓണ്‍ലൈന്‍, ഓഫ്ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.
നഗരസഭാ ഭരണം ഒരു വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെ ഭരണസമിതി നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളും മുന്നേറ്റങ്ങളും ജനങ്ങളിലെത്തുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പ്രചാരണങ്ങളെന്ന് അറിയിപ്പ് ആരോപിച്ചു. ചരിത്ര ഭൂരിപക്ഷത്തോടെ മുസ്ലിം ലീഗ് നഗരസഭാ ഭരണം തുടരുന്നത് രാഷ്ട്രീയ എതിരാളികളെ അസ്വസ്ഥരാക്കുന്നുണ്ടെന്നു അറിയിപ്പില്‍ അവര്‍ ചൂണ്ടിക്കാട്ടി.







