മാലപൊട്ടിക്കൽ, വധശ്രമം: 15 വർഷമായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി ബേഡകം പൊലീസിൻ്റെ പിടിയിൽ


കാസർകോട്.: മാലപൊട്ടിക്കലും വധശ്രമവും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ബേഡകം പൊലീസ് എറണാകുളത്തുനിന്ന് സാഹസികമായി പിടികൂടി. പള്ളിക്കര, കോട്ടക്കുന്ന് സ്വദേശി മുഹമ്മദ് അറാഫത്ത് ആണ് പിടിയിലായത്. എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

2011 മേയ് 18-ന് ബേഡകം ചെമ്പക്കാട് വച്ച് ജോലി കഴിഞ്ഞ് റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽനിന്ന് രണ്ടേമുക്കാൽ പവൻ വരുന്ന സ്വർണ്ണ താലിമാല ബൈക്കിലെത്തി കവർന്ന കേസിലാണ് ഇയാൾക്കെതിരെ വാറണ്ടുള്ളത്. മാല പിടിച്ചുപറിക്കുന്നതിനിടയിലുണ്ടായ പിടിവലിയിൽ പരാതിക്കാരിയുടെ കഴുത്തിന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് ബേഡകം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന ഇയാളെ കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇയാൾക്കെതിരെ കാസർകേ കോ ട് പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും നിലവിലുണ്ട്.

ബേഡകം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അജിത കെ.യുടെ നിർദ്ദേശപ്രകാരം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രജീഷ് താരംതട്ട, ഷഫീഖ്, സിവിൽ പോലീസ് ഓഫീസർ സന്ദീപ് കെ. എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരിയിലെത്തി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page