കാസർകോട് : കേരള ചിന്മയ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല ഗീത ചൊല്ലൽ മത്സരം കാസർകോട് ചിന്മയ വിദ്യാലയത്തിൽ നടന്നു. 8 വിഭാഗങ്ങളിലായി ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മുന്നൂറിലധികം കുട്ടികൾ സംസ്ഥാന മത്സരത്തിൽ പങ്കെടുത്തു.ബ്രഹ്മചാരിണി ദിശാ ചൈതന്യ അധ്യക്ഷത വഹിച്ചു. സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സ്വാമി വിശ്വാനന്ദ, സ്വാമി അഭയാനന്ദ മഹേഷ്ചന്ദ്ര ബാലിഗ,എ കെ നായർ, ബ്രഹ്മചാരി നിഖിൽ,ബ്രഹ്മചാരി സുധീഷ് ,കെ ബാലചന്ദ്രൻ, ബ്രഹ്മചാരി മുകുന്ദ് ചൈതന്യ പ്രസംഗിച്ചു. മത്സരാർത്ഥികളുടെ രക്ഷിതാക്കൾക്ക് സ്വാമി വിവിക്താനന്ദ , വേധ ഹാപ്പിനസ് സെന്റർ ഡയറക്ടറും പ്രസിദ്ധ സൈക്കോളജിസ്റ്റുമായ പി പ്രിയങ്ക ക്ലാസ്സെടുത്തു
സമാപന യോഗത്തിൽ സ്വാമി അഭയാനന്ദ സന്ദേശം പകർന്നു.സ്വാമി വിവിക്താനന്ദ, സ്വാമി വിശ്വാനന്ദ എന്നിവർ വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. സംസ്ഥാന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ ഈ മാസം 21, 22 തീയ്യതികളിൽ പൂനെ ചിന്മയ വിഭൂതി ആശ്രമത്തിൽ .നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കും. തുടർന്ന് വിജയികളായവർ അന്താരാഷ്ട്ര മത്സരത്തിലും പങ്കെടുക്കും.







