ജില്ലാ സ്‌കൂള്‍ കലോത്സവം: പെരിയയില്‍ 65 മണ്‍ചിരാതുകള്‍ തെളിയും; ‘പെരിയോര്‍മ്മകള്‍’-പൂര്‍വ്വവിദ്യാര്‍ത്ഥി-അധ്യാപക സംഗമവും ഇന്ന്

കാസര്‍കോട്: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പെരിയയില്‍ ഒരുക്കങ്ങള്‍ സജീവമായി. കലോത്സവത്തിന്റെ അനുബന്ധ പരിപാടികള്‍ക്ക് ഇന്ന് (ഞായര്‍) തുടക്കമാകും. ദീപാവലി ദിവസമായ ഇന്ന് വൈകുന്നേരം അഞ്ചിന് ‘കലാ ദീപ്തി’യെന്ന പേരില്‍ പരിപാടി നടക്കും. 65ാമത് കലോത്സവത്തെ സൂചിപ്പിച്ചു കൊണ്ട് ജിഎച്ച്എസ്എസ്‌ പെരിയയിലെ ആല്‍ത്തറയില്‍ 65 മണ്‍ചിരാതുകള്‍ തെളിയിക്കും. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രന്‍ നാലാംവാതുക്കല്‍ ഉദ്ഘാടനം ചെയ്യും.

ബേക്കല്‍ ബിപിസി ആര്‍.സുധ ആദ്യ ദീപം തെളിയിക്കും. നവംബര്‍ 24,25,26,27,28 തീയ്യതികളിലാണ് കലോത്സവം നടക്കുന്നത്. സ്‌കൂളില്‍ ആദ്യമായി നടക്കുന്ന ജില്ലാ കലോത്സവം നാടിന്റെ മഹോത്സവമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടക സമിതി.
കലോത്സവത്തിന്റെ മറ്റൊരു അനുബന്ധ പരിപാടിയായി ‘പെരിയോര്‍മ്മകള്‍’ എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി-പൂര്‍വ്വ അധ്യാപക സംഗമവും ഇന്ന് നടക്കും. വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന സംഗമം ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സിനിമാ നടന്‍ ഉണ്ണിരാജ് മുഖ്യാതിഥിയായിരിക്കും. ഇരു പരിപാടി കളും വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page