കാസര്‍കോട്: കൂഡ്ലു, ബദ്രഡുക്ക, ഉജിരിക്കരയില് ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തി.യു. രാമനാഥന് (50)ആണ് മരിച്ചത്. വീട്ടില്‍ തനിച്ചാണ് താമസം. രാമനാഥനെ ഇന്നലെ (ശനി) വൈകുന്നേരം ആറരമണിയോടെയാണ് വീട്ടുമുറ്റത്ത് അബോധാവസ്ഥയില്‍ കാണപ്പെട്ടത്. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ സഹോദരന് രാഘവന് നല്കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.







