കുമ്പള ടൗണില്‍ അവശനിലയില്‍ മണിക്കൂറുകളോളം കിടന്നു; ഒടുവില്‍ പൊതുപ്രവര്‍ത്തകരുടെ ഇടപെടലില്‍ അബ്ദുള്ളയെ 108 ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി, കഴിഞ്ഞ ദിവസം വരെ എഴുന്നേറ്റ് നടന്നിരുന്ന ആള്‍ പെട്ടെന്ന് അവശനിലയിലായത് എങ്ങിനെ?

കാസര്‍കോട്: എഴുന്നേല്‍ക്കാനോ സംസാരിക്കാനോ കഴിയാതെ മണിക്കൂറുകളോളം കുമ്പളയിലെ കടവരാന്തയില്‍ കഴിഞ്ഞ വയോധികനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അബ്ദുള്ള ചൗക്കി എന്ന പേരില്‍ കുമ്പളയില്‍ പരിചിതനായ ആളെയാണ് പൊതുപ്രവര്‍ത്തകരായ ഇര്‍ഷാദ് ചാക്കോ, ആരിഫ് കടവത്ത് എന്നിവരുടെ നേതൃത്വത്തില്‍ 108 ആംബുലന്‍സൽ ആശുപത്രിയിലേക്ക് മാറ്റിയത്.
നേരത്തെ കുമ്പളയിലെ ഒരു ഹോട്ടലില്‍ തൊഴിലാളിയായിരുന്നു. ആ സമയത്താണ് തന്റെ പേര് അബ്ദുള്ളയെന്നും സ്വദേശം ചൗക്കിയെന്നും പറഞ്ഞിരുന്നത്. അതിനപ്പുറമുള്ള ഒരു കാര്യവും നാട്ടുകാര്‍ക്ക് ഇദ്ദേഹത്തെ കുറിച്ച് അറിയില്ല.
പ്രായാധിക്യത്തെ തുടര്‍ന്ന് പിന്നീട് ഹോട്ടല്‍ ജോലി ഉപേക്ഷിച്ചു. തിരിച്ചു പോകാന്‍ ഒരിടമില്ലാത്തത് കൊണ്ട് അബ്ദുള്ളയുടെ ശിഷ്ട ജീവിതം കടവരാന്തയിലായി. ആരെങ്കിലും കൊടുക്കുന്ന ഭക്ഷണമോ, നാണയത്തുട്ടുകളോ ആയിരുന്നു ആശ്രയം. കഴിഞ്ഞ ദിവസം വരെ നടന്നു നീങ്ങിയിരുന്ന അബ്ദുള്ളയെ ഇന്നലെ ഉച്ച കഴിഞ്ഞാണ് കടവാരന്തയില്‍ അവശനിലയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് എത്തിയ ഇര്‍ഷാദ് ചാക്കോയും ആരിഫും തട്ടിവിളിച്ചുവെങ്കിലും പ്രതികരിച്ചില്ല. എഴുന്നേല്‍ക്കാനോ സംസാരിക്കാനോ ശേഷിയില്ലാത്ത അവസ്ഥയിലായിരുന്നു അബ്ദുള്ള. തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അതേ സമയം വെള്ളിയാഴ്ച രാത്രി ഏഴര മണിയോടെ ഒരു വാഹനം അബ്ദുള്ളയെ തട്ടിയതായി പറയുന്നുണ്ട്. ഇതേ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ടൗണില്‍ അവശനിലയില്‍ മണിക്കൂറുകളോളം കിടന്നു; ഒടുവില്‍ പൊതുപ്രവര്‍ത്തകരുടെ ഇടപെടലില്‍ അബ്ദുള്ളയെ 108 ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി, കഴിഞ്ഞ ദിവസം വരെ എഴുന്നേറ്റ് നടന്നിരുന്ന ആള്‍ പെട്ടെന്ന് അവശനിലയിലായത് എങ്ങിനെ?
Scroll to top

You cannot copy content of this page