ദുബൈ കെഎംസിസി – എംഎസ്എഫ് ദേലംപാടി പഞ്ചായത്ത് ‘മെസ്റ്റ് – 2026’ ലോഗോ പ്രകാശനം ചെയ്തു


ദുബൈ: ദുബൈ കെഎംസിസി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി  എംഎസ്എഫുമായി ചേർന്ന് നടത്തുന്ന ‘മെസ്റ്റ് – 2026’ന്റെ ലോഗോ ദുബൈ കാസർകോട് ജില്ലാ കെഎംസിസി നാഷണൽ കോൺഫ്രൻസിൽ
കാസർകോട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എൻ. എ. നെല്ലിക്കുന്ന്, ജനറൽ സെക്രട്ടറി മുനീർ ഹാജി എന്നിവർ ചേർന്ന് ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ തൊട്ടിക്ക് നൽകി പ്രകാശനം ചെയ്തു, 
2026 ഡിസംബറിൽ ദേലംപാടി പഞ്ചായത്തിലെ ആയിരത്തോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് അഡൂർ, ദേലംപാടി ,പാണ്ടി ഹയർസെക്കന്ററി സ്കൂളുകൾ കേന്ദ്രീകരിച്ചാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിൽ മത്സരബുദ്ധിയും മികവും വളർത്താൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങൾ തുടരുന്നു..
ചടങ്ങിൽ ദുബൈ കെഎംസിസി ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് സിദ്ധീഖ് അഡൂർ, ഉദുമ മണ്ടലം വൈസ് പ്രിസിഡന്റ് ശിഹാബ് പരപ്പ പഞ്ചായത്ത് ജനറൽ സെക്രട്ടറി ജമാൽ ദേലംപാടി, ട്രഷറർ ഖാലിദ് കൊറ്റുമ്പ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ടൗണില്‍ അവശനിലയില്‍ മണിക്കൂറുകളോളം കിടന്നു; ഒടുവില്‍ പൊതുപ്രവര്‍ത്തകരുടെ ഇടപെടലില്‍ അബ്ദുള്ളയെ 108 ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി, കഴിഞ്ഞ ദിവസം വരെ എഴുന്നേറ്റ് നടന്നിരുന്ന ആള്‍ പെട്ടെന്ന് അവശനിലയിലായത് എങ്ങിനെ?
Scroll to top

You cannot copy content of this page