കാസര്‍കോട്: മാരുതി സുസുക്കി എര്‍ട്ടിക്ക കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ
യുമായി യുവാവ് അറസ്റ്റില്‍. പള്ളിക്കര, കടമ്പഞ്ചാലിലെ ടി. റിയാസി (42)നെയാണ് കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എ സജീഷ് കുമാറും സംഘവും കടമ്പഞ്ചാലില് വച്ച് അറസ്റ്റു ചെയ്തത്.
എക്സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് റിയാസ് അറസ്റ്റിലായത്. ഇയാളില്‍ നിന്നു 2.10 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു. ഇ.ഐ ആന്റ് ഐ.ബി എക്സൈസ് ഇന്‍സ്പെക്ടര്‍ സുബിന്‍രാജ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ.വി മുരളി, എം.വി സുധീന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ എം.വി സുമോദ് കുമാര്‍, കാസര്‍കോട് സ്പെഷ്യല്‍ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ കെ.വി രഞ്ജിത്ത്, എംഎം ശിവപ്രസാദ്, വി. റീന, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശാലിനി, ശൈലേഷ്, പ്രശാന്ത് കുമാര്‍, അനീഷ്, ഡ്രൈവര്‍ ശ്രീനേഷ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.







