കൊച്ചി: ഇന്‍സ്റ്റഗ്രാമിൽ മെസേജ് അയച്ചതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ 17കാരനെ ക്രൂരമായി തല്ലച്ചതച്ചു. സംഭവത്തില്‍ 40കാരിയെ പൊലീസ് അറസ്റ്റു ചെയ്തു. യുവതിയും മകനും അവന്റെ ഏതാനും സുഹൃത്തുക്കളും ചേര്‍ന്നാണ് പതിനേഴുകാരനെ അടിച്ചു നിലം പരിശാക്കിയത്. 17കാരന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നു സുഹൃത്തുക്കള്‍ ചില സ്ത്രീകള്‍ക്കു മെസേജ് അയച്ചിരുന്നുവത്രെ.ഇതേ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. സന്ദശം ലഭിച്ച 40 കാരി 17കാരനെ തന്ത്രത്തില്‍ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയും മക്കളും മറ്റു ചിലരും ചേര്‍ന്നു ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവത്രെ. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. മര്‍ദ്ദന വിവരം 17കാരന് ആദ്യം വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഒടുവില്‍ മൂത്രത്തിനൊപ്പം രക്തം വന്നപ്പോഴാണ് സംഭവത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.








