പാലക്കാട്: പുതിയ വീടു നിര്‍മ്മിക്കുന്നതിനായി എടുത്ത കുഴിയിലെ വെള്ളത്തില്‍ വീണ് അഞ്ചുവയസ്സുകാരി മരിച്ചു. മുണ്ടൂര്‍, പാലക്കീഴിലെ ജഗദീഷ്-തുളസി ദമ്പതികളുടെ മകള്‍ അനുശ്രീയാണ് മരിച്ചത്. പില്ലര്‍ നിര്‍മ്മാണത്തിന് എടുത്ത കുഴിയില്‍ മഴവെള്ളം നിറഞ്ഞിരുന്നു. സമീപത്തു കളിക്കുന്നതിനിടയില്‍ കുട്ടി കുഴിയിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അഞ്ചുവയസ്സുകാരിയുടെ ദാരുണ മരണം നാടിനെ കണ്ണീരിലാഴ്ത്തി.








