മുംബൈ: മുംബൈ എ ഐ കെ എം സി സി നാഗ്പാഡ സെന്‍ട്രല്‍ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി പി ജമാലുദ്ദീന്‍ (പ്രസി.), എം ആര് സുബൈര്‍ (ജന.സെക്ര), പി കെ അബ്ദുല്ല(ട്രഷ), ആര് കെ സിദ്ദീഖ്, അബ്ദുള്ള സിറ്റി, അബ്ദുള്ള സമുദ്രം(വൈ.പ്രസി.), സലിം വെല്വിഷല്, എ കെ റഫീഖ്, അനസ്യം(ജോ. സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.
സംസ്ഥാന പ്രസിഡണ്ട് അസീസ് മാണിയൂര്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന ട്രഷറര്‍ അബ്ദുല്ല ആര്.കെ ഉദ്ഘാടനം ചെയ്തു. പി ജമാല്‍, മുസ്തഫ കുമ്പോല്‍, അബ്ദുല്ല സമുദ്ര, സലിം വെല്വിഷല്, എം ആര് സുബൈര്‍, അനസ് സംസാരിച്ചു. റഫീഖ് മജല്‍ പ്രസംഗിച്ചു. അസീസ് മാണിയൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.








