കാസര്‍കോട്: ആടുകളെ എത്തിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച ശേഷം 7,63,000 രൂപ കൈക്കലാക്കി വഞ്ചിച്ചതായി പരാതി. ഹൊസബെട്ടു, ജിഎല്‍പി സ്കൂളിനു സമീപത്തെ യാക്കൂബിന്റെ പരാതിയില്‍ നാലുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. രാജസ്ഥാന് അജ്മീര്‍, പുഷ്ക്കറിലെ റാത്തന്‍, ഭഗവാന് നവീന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അജ്മീറിലെ കെജിഎന്‍ ഗോട്ട് ഫാമില്‍ നിന്നു ആടുകളെ എത്തിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് സെപ്തംബര്‍ ഏഴിന് ബാങ്ക് അക്കൗണ്ട് വഴി 7,63,000 രൂപ വാങ്ങിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. എന്നാല്‍ ആടുകളെ എത്തിക്കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ലെന്നു പരാതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.







