ഇശല്‍ ഗ്രാമത്തില്‍ വീണ്ടും മാപ്പിളപ്പാട്ടിന്റെ ഈണം: പക്ഷിപ്പാട്ട് നൂറാം വാര്‍ഷികം, കലാഗ്രാമം ഉണര്‍ന്നു
മൊഗ്രാല്‍: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമി-പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സഹകരണത്തോടെ 31ന് മൊഗ്രാലില്‍ നടക്കുന്ന ഇശല്‍ ഗ്രാമത്തിന്റെ കാവ്യഭാവനയായ പക്ഷിപ്പാട്ടിന്റെ നൂറാം വാര്‍ഷികം വിജയിപ്പിക്കാന്‍ നാട് ഒരുങ്ങുന്നു.ഇതിന്റെ ഭാഗമായി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമിയുടെ മൊഗ്രാല്‍ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് അടിയന്തിര എക്‌സിക്യൂട്ടീവ് യോഗം എം എസ് മൊഗ്രാല്‍ ലൈബ്രറിയില്‍ ചേര്‍ന്നു.31ന് ശനിയാഴ്ച രാവിലെ കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പക്ഷിപ്പാട്ട് ചരിത്ര സെമിനാര്‍ നടക്കും. ഉച്ചക്ക് …