കാസർകോട്: ടിപ്പർ ലോറി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. ഹൊസഗഡി, അംഗഡിപ്പദവ് സ്വദേശി അബൂബക്കർ (58) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ കർണാടക,കൈക്കമ്പ, ഗുരുപ്പുര, ഗജ്ജി മൊട്ടയിലാണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുഹ്റ . മക്കൾ: ഫൗസിയ, രുക്സാന , അഷ്റഫ്, ബഷീർ . സഹോദരങ്ങൾ: ഇബ്രാഹിം, ഹസ്സൻ ,മൈമൂന, റുഖിയ. നേരത്തെ സ്വകാര്യ ബസ് ഡ്രൈവർ ആയിരുന്നു അബൂബക്കർ . മരണം നാടിനെ കണ്ണീരിലാഴ്ത്തി.







