മടിക്കൈ : 34 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നു വിരമിക്കുന്ന മേക്കാട്ട് സ്കൂൾ അധ്യാപിക സി വി ഗീതക്കു സ്കൂൾ എസ്.പി. സി യൂണിറ്റ് ഊഷ്മള യാത്രയയപ്പു നൽകി. സ്നേഹോപഹാരം സമ്മാനിച്ചു. പ്രിയപ്പെട്ട അധ്യാപിക വേർപിരിയുന്നതിന്റെ നൊമ്പരo കുട്ടികളിൽ പ്രകടമായിരുന്നു. മദർ പി ടി എ പ്രസിഡണ്ട് നിഷ അധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ് കുമാർ ഉപഹാരം സമ്മാനിച്ചു. ഹെഡ്മാസ്റ്റർ പദ്മനാഭൻ, ടി വി ബിന്ദു , എം സുഷമ , സ്മിത ,സി പി ഒ അജയൻ എ കെ , സീനിയർ കേഡറ്റ് ശ്രീദേവി പ്രസംഗിച്ചു.







