കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രഞ്ജിത്തിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കുറ്റകൃത്യം ഗൗരവമേറിയതാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രഞ്ജിത്തിനെ കസ്റ്റഡിയില്‍ വിട്ടത്.
രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് തൊടുപുഴയില്‍ നിന്ന് അറസ്റ്റിലായ രഞ്ജിത്തിനെ 14 ദിവസത്തെ റിമാന്‍ഡില്‍ എറണാകുളം സബ്ജയിലില്‍ അടച്ചിരുന്നു. അവിടെ നിന്നാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.
അതിനിടെ രഞ്ജിത്തിനെ ശിക്ഷിക്കണമെന്ന് നേരത്തെ രഞ്ജിത്തിനെതിരെ പരാതി നല്‍കിയ ബംഗാളി നടി മാധ്യമങ്ങളോട് പറഞ്ഞു.







