അബുദാബി ഹബ്‌ഷാൻ പ്ലാന്‍റിൽ മിസൈൽ അവശിഷ്ടങ്ങൾവീണു തീപിടിത്തം: ഈജിപ്ഷ്യൻ എൻജിനീയർ കൊല്ലപ്പെട്ടു

അബുദാബി: അബുദാബിയിലെ ഹബ്‌ഷാൻ ഗ്യാസ് പ്ലാന്റിൽ മിസൈൽ അവശിഷ്ടങ്ങൾവീണുണ്ടായ തീപിടിത്തത്തിൽ ഒരു ഈജിപ്ഷ്യൻ പൗരൻ മരിച്ചു. യുഎഇ പെട്രോജെറ്റ് കമ്പനി ശാഖയിലെ അസിസ്റ്റന്റ് ജനറൽ മാനേജർ (ക്വാളിറ്റി) എൻജിനീയറായ ഹൊസാം സാദിഖ് ഖലീഫയാണെന്ന് ഡ്യൂട്ടിക്കിടെ മരിച്ചത്. റെസ്‌പോൺസ് ടീം ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പ്ലാന്റ് ഒഴിപ്പിക്കുന്നതിനിടെ നാല് ജീവനക്കാർക്ക് നിസാരപരിക്കേറ്റു. ഇവരിൽ രണ്ട് ഈജിപ്ഷ്യൻ പൗരന്മാരും രണ്ട് പാകിസ്ഥാൻ പൗരന്മാരുമാണ്. ചികിത്സയ്ക്ക് ശേഷം ഇവരെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.

എൻജിനീയർ ഹൊസാം സാദിഖിന്റെ മരണത്തിൽ ഈജിപ്ഷ്യൻ പെട്രോളിയം മന്ത്രി എൻജിനീയർ കരീം ബദാവി അനുശോചനം രേഖപ്പെടുത്തി. പെട്രോളിയം മേഖലയിലെ സമർപ്പിത ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം എന്നും കുടുംബത്തിന് മുഴുവൻ പിന്തുണയും നൽകുമെന്നും മന്ത്രി അറിയിച്ചു.ഇതിന് മുമ്പ് മാർച്ച് 19-നും ഹബ്‌ഷാൻ പ്ലാന്റിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. അന്നേ ദിവസം അബുദാബിയിലെ ബാബ് ഫീൽഡിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page