രക്ഷിതാവെന്ന വ്യാജേന നഴ്‌സറി സ്‌കൂളില്‍ കയറി കുട്ടികള്‍ക്ക് നേരെ വടിവാളുകൊണ്ടു ആക്രമണം; നാലു കുട്ടികള്‍ മരിച്ചു, പ്രതി അറസ്റ്റില്‍

കാംപാല: രക്ഷിതാവെന്ന വ്യാജേന നഴ്‌സറി സ്‌കൂളില്‍ കയറി ഗേറ്റ് അടച്ചിട്ടശേഷം യുവാവ് കുട്ടികളെ വടിവാളുകൊണ്ട് ആക്രമിച്ചു. സംഭവത്തില്‍ നാലു കുട്ടികള്‍ മരിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സമീപവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഉഗാണ്ടയുടെ തലസ്ഥാനമായ കാംപാലയിലെ ഗാബ ഏര്‍ലി ചൈല്‍ഡ് ഹുഡ് ഡെവലപ്മെന്റ് പ്രോഗ്രാം സ്‌കൂളില്‍ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം നടന്നത്.

നഴ്‌സറി സ്‌കൂളിലെ കുട്ടിയുടെ പിതാവെന്ന വ്യാജേനയാണ് ഇയാള്‍ കെട്ടിടത്തിനകത്ത് പ്രവേശിച്ചതെന്ന് വാച്ച് മാന്‍ പറഞ്ഞു. ജീവനക്കാരനുമായി സംസാരിച്ച ശേഷം പുറത്തിറങ്ങിയ മുപ്പതുകാരന്‍ സ്‌കൂള്‍ ഗേറ്റ് അകത്ത് നിന്ന് പൂട്ടുകയും കയ്യിലുണ്ടായിരുന്ന വടിവാള്‍ കൊണ്ട് കുട്ടികളെ ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ടും മൂന്നും വയസ്സ് പ്രായമുള്ള നാലു കുട്ടികളാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

പിഞ്ചുകുട്ടികള്‍ക്ക് നേരെയുള്ള അതിക്രമത്തിന്റെ നടുക്കത്തിലാണ് സ്ഥലവാസികള്‍. മൂന്ന് ദശലക്ഷം പേര്‍ താമസിക്കുന്ന സ്ഥലത്ത് ഇത്തരം ആക്രമണങ്ങള്‍ ഇത് ആദ്യമാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page