തിയേറ്റർ കത്തിക്കാൻ പേട്രിയറ്റ് മെയ് 1 നു തെന്നിന്ത്യൻ സിനിമാപ്രേമികൾ പ്രതീക്ഷയോടെ കാത്തിരുന്ന ‘പേട്രിയറ്റ്’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി

കൊച്ചി:മലയാളത്തിന്റെ രണ്ട് സൂപ്പർതാരങ്ങളായ മമ്മുട്ടിയും മോഹൻലാലും ഒരുമിച്ച് എത്തുന്ന ചിത്രം എന്നതിനാൽ വലിയ ആവേശമാണ് കാണികൾ പ്രകടിപ്പിച്ചിരിക്കുന്നത്. ഇവർക്കൊപ്പം നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.‘ബിഗ് എംസ്’ വീണ്ടും ഒരേ സ്ക്രീനിൽ എത്തുന്നത് കാണാൻ ഏറെ നാളായി ആരാധകർ കാത്തിരിക്കുകയായിരുന്നു. വൈകിട്ട് ആറുമണിയോടെയാണ് ട്രെയിലർ പുറത്തിറങ്ങിയത്. റിലീസിനോടനുബന്ധിച്ച് മമ്മൂട്ടി തൃശൂരിലെ രാഗം തിയേറ്ററിലും മോഹൻലാൽ എറണാകുളത്തെ കവിത തിയേറ്ററിലും എത്തിയത് ആരാധകർക്ക് പ്രത്യേക അനുഭവമായി.മാസ്-ക്ലാസ് ഘടകങ്ങൾ ചേർന്നതാണ് ട്രെയിലർ. ഇരുവരുടെയും ശക്തമായ പ്രകടനങ്ങൾ സിനിമയിൽ ഉണ്ടാകുമെന്ന് അത് സൂചിപ്പിക്കുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്ന ഡാനിയെന്ന കഥാപാത്രത്തെയും, അദ്ദേഹത്തെ സഹായിക്കാൻ എത്തുന്ന മോഹൻലാലിന്റെ കഥാപാത്രത്തെയും ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നതെന്ന സൂചനകളും ലഭിക്കുന്നു.മഹേഷ് നാരായണൻ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം മേയ് 1ന് തിയേറ്ററുകളിൽ എത്തും

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page