ബസില്‍ യാത്ര ചെയ്യുന്നതിനിടെ കൈ ടോള്‍ പ്ലാസയിലെ തൂണില്‍ തട്ടി 2 വയസ്സുകാരനും 19കാരിക്കും ഗുരുതര പരിക്ക്

മലപ്പുറം: ബസില്‍ യാത്ര ചെയ്യുന്നതിനിടെ ടോള്‍ പ്ലാസയിലെ തൂണില്‍ കൈതട്ടി രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എറണാകുളം കോതമംഗലം സ്വദേശികളായ 19 വയസ്സുകാരി ആരിഫ, രണ്ടു വയസ്സുള്ള ഹാഷിം എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെട്ടിച്ചിറ ടോള്‍ പ്ലാസയിലെ തൂണില്‍ കൈതട്ടിയാണ് അപകടം.

ടോള്‍ പ്ലാസയില്‍ ബസ് എത്തിയപ്പോള്‍ ബസില്‍ നിന്ന് അബദ്ധത്തില്‍ കൈ പുറത്തിട്ടപ്പോഴാണ് സംഭവം. കോതമംഗലത്ത് നിന്നും വയനാട്ടിലേക്ക് ബന്ധുവിന്റെ കല്യാണത്തിനായി പോകുകയായിരുന്നു ഇവരെന്ന് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page