കുമ്പള ടോള്‍ പ്ലാസ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍; ശക്തമായി നേരിടുമെന്ന് ആക്ഷന്‍ കമ്മിറ്റി
കുമ്പള: ദേശീയ പാതയിലെ കുമ്പള ടോള്‍ പ്ലാസ തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിക്കാനിരിക്കെ ആക്ഷന്‍ കമ്മിറ്റി രൂക്ഷമായ പ്രക്ഷോഭത്തിനു തയ്യാറെടുപ്പാരംഭിച്ചു. ടോളുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ നിലവിലുള്ള കേസു തീര്‍പ്പാവുന്നതിനു മുമ്പു ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നു ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളുമായ എകെഎം അഷ്‌റഫ് എംഎല്‍എ, വിപി അബ്ദുല്‍ ഖാദര്‍ ഹാജി, അഷ്‌റഫ് കാര്‍ള, അസീസ് കളത്തൂര്‍, വിവിധ പാര്‍ട്ടി ഭാരവാഹികളായ സിഎ സുബൈര്‍, മഞ്ജുനാഥ ആള്‍വ, ലക്ഷ്മണപ്രഭു, ബിഎന്‍ മുഹമ്മദലി, എ.കെ ആരിഫ്, ഹമീദ് കോയിപ്പാടി, അബ്ദുല്‍ ലത്തീഫ് കുമ്പള …