ബേക്കലില്‍ മദ്രസ വിദ്യാര്‍ത്ഥിനിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി; മംഗ്ളൂരുവില്‍ എത്തിയപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, പൊലീസ് അന്വേഷണം തുടങ്ങി
കാസര്‍കോട്: മദ്രസയിലേയ്ക്ക് പോയ 12കാരിയെ കാറില്‍ എത്തിയ രണ്ടംഗസംഘം തട്ടിക്കൊണ്ടുപോയി. മംഗ്ളൂരുവില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പെണ്‍കുട്ടി ഓട്ടോ തൊഴിലാളികളുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനില്‍ എത്തി. വിവരമറിഞ്ഞ് മംഗ്‌ളൂരുവിലേയ്ക്ക് പോയ പൊലീസും ബന്ധുക്കളും പെണ്‍കുട്ടിയെയും കൂട്ടി ബേക്കലിലേയ്ക്ക് തിരിച്ചു.ഇന്നു (ശനി) രാവിലെ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 6.45 മണിയോടെയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നു മദ്രസയിലേയ്ക്ക് തിരിച്ചത്. എന്നാല്‍ അവിടെ എത്തിയില്ല. ഇതേ തുടര്‍ന്ന് കുട്ടിയെ കാണാതായെന്നു കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. കേസെടുക്കാനുള്ള …