പ്രതിഷേധം: കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി ഒ.പി.മാറ്റൽ റദ്ദാക്കി

കാസർകോട് : ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ.പി.സേവനം കാസർകോട് ജനറൽ ആശുപത്രിയിലേക്കു മാറ്റാനുള്ള നോട്ടീസ് പ്രിൻസിപ്പൽ പിൻവലിച്ചു. ഒ.പി. നിറുത്തലാക്കുന്നതിനെതിരെ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് സംഘടനകളും നാട്ടുകാരും പ്രിൻസിപ്പലിന്റെ ഓഫീസ് റൂമിനുള്ളിൽ കടന്ന് പ്രതിഷേധിച്ചിരുന്നു. ഇതിനെത്തുടർന്നു ഒ.വി. വിഭാഗം മാറ്റില്ലെന്നു പ്രിൻസിപ്പൽ രേഖാമൂലം അറിയിച്ചതായി സമരക്കാർ അറിയിച്ചു.എംബിബിഎസ് രണ്ടാം ബാച്ചിന് കോളേജ് കെട്ടിടത്തിൽ സൗകര്യമൊരുക്കാനായിരുന്നു ശ്രമമെന്നും അക്കാര്യം മന്ത്രിയെയും ജില്ലയിലെ എംഎൽഎമാരെയും അറിയിച്ചിരുന്നുവെന്നും അധികൃതർ സൂചിപ്പിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘കളര്‍കോഡ് ശരിയില്ല, ബസുകള്‍ മോഡിഫൈ ചെയ്തത്’; ഇന്ന് വിനോദയാത്ര പോകേണ്ട ടൂറിസ്റ്റ് ബസുകള്‍ എംവിഡി തടഞ്ഞുവച്ചു, നിരാശരായി വിദ്യാര്‍ഥികള്‍, ഒടുവില്‍ എംഎല്‍എ ഇടപെട്ടു, അനുമതി
Scroll to top

You cannot copy content of this page