ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ മാലിന്യ കുഴിയില്‍ വീണു പോത്തിൻ കുട്ടി ചത്തു; സംഭവം ബേക്കല്‍ ജംഗ്ഷനില്‍

കാസര്‍കോട്: ബേക്കല്‍ ജംഗ്ഷനില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ മാലിന്യ കുഴിയില്‍ വീണ് പോത്തിന്‍ കുട്ടി ചത്തു. ദുര്‍ഗന്ധം പരന്നതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സാമൂഹിക പ്രവര്‍ത്തകന്‍ കരിം പള്ളത്തില്‍ കുഴിയില്‍ ഇറങ്ങി നടത്തിയ പരിശോധനയിലാണ് പോത്തിന്‍ കുട്ടിയുടെ ജഡമാണ് അസഹനീയമായ ദുര്‍ഗന്ധത്തിനു കാരണമെന്നു കണ്ടെത്തിയത്. വിവരം പോത്തിൻ കുട്ടിയുടെ ഉടമസ്ഥനെ അറിയിച്ചെങ്കിലും ജഡം മൂടാന്‍ തയ്യാറായില്ലെന്നു കരീം പള്ളത്തില്‍ പറഞ്ഞു. പഞ്ചായത്ത് അധികൃതരെയും ആരോഗ്യ പ്രവര്‍ത്തകരെയും ഹരിതകര്‍മ്മസേനയും അറിയിച്ചുവെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നു കരിം പരിതപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അഗോഡ ആപ്പിലൂടെ റൂം ബുക്ക് ചെയ്തു, ക്യാന്‍സല്‍ ചെയ്തപ്പോള്‍ റീഫണ്ട് ക്രെഡിറ്റ് കാര്‍ഡ് വഴി തരാമെന്ന് വാഗ്ദാനം; കറന്തക്കാട്ടെ 39 കാരന്റ അക്കൗണ്ടില്‍ നിന്ന് പോയത് ഒരുലക്ഷത്തിലധികം രൂപ
Scroll to top

You cannot copy content of this page