കാസര്‍കോട്: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 16 ലക്ഷം രൂപ വില മതിക്കുന്ന പതിനഞ്ചേ മുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച പോയതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനത്തടി, ചിറങ്കടവ് മസ്ജിദിനു സമീപത്തെ ഷഹാന മന്‍സിലിലെ കെ. നിയാസിന്റെ ഭാര്യ ആമിനത്ത് ഹസ്‌ന(25)യുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തു. നെക്ലേസ്, മോതിരങ്ങള്‍, വളകള്‍ തുടങ്ങിയവയാണ് മോഷണം പോയത്. നവംബര്‍ 9ന് വൈകുന്നേരം ആറു മണിക്കും 17ന് വൈകുന്നേരം നാലു മണിക്കും ഇടയിലുള്ള സമയത്താണ് ആഭരണങ്ങള്‍ കവര്‍ച്ച പോയത്. വീട്ടില്‍ നിസ്‌കരിക്കാനെത്തിയ നാലു സ്ത്രീകളെ സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞു. അലമാരയിലെ ബോക്‌സില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്.







