കളനാട്ടെ എം ഡി എം എ വേട്ട; ഉദിനൂര്‍ സ്വദേശിക്ക് മയക്കു കൈമാറിയ യുവാവ് അറസ്റ്റില്‍

കസര്‍കോട്: കാസര്‍കോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡിലെ കളനാട്ട് വച്ച് കാറില്‍ കടത്തിയ എം ഡി എം എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഉള്ളാള്‍, ദര്‍ഗ്ഗാ റോഡിലെ എം എസ് സക്കീറി (26)നെയാണ് ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡാന്‍സാഫ് ടീമിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
2026 സെപ്തംബര്‍ 8ന് രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടവുങ്കാല്‍ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്ത് കാത്തു നില്‍ക്കുകയായിരുന്നു മേല്‍പ്പറമ്പ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാറും സംഘവും. സംശയിച്ച കാര്‍ എത്തിയപ്പോള്‍ കൈ കാണിച്ചുവെങ്കിലും നിര്‍ത്താതെ അമിത വേഗതിലോടി. പൊലീസ് സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് കളനാട് വച്ച് കാര്‍ പിടികൂടി. കാറിനകത്ത് നടത്തിയ പരിശോധനയില്‍ 14.37 എംഡിഎംഎ കണ്ടെടുത്തു. കാര്‍ ഓടിച്ചിരുന്ന ചന്തേര ഉദിനൂര്‍ പരത്തിച്ചാല്‍ സ്വദേശി എസി മുഹമ്മദ് സമീറി(44)നെ പിടികൂടിയിരുന്നു. ഇയാളില്‍ നിന്നാണ് മയക്കുമരുന്ന് കൈമാറിയത് ഉള്ളാള്‍ സ്വദേശിയെന്നു വ്യക്തമായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അഗോഡ ആപ്പിലൂടെ റൂം ബുക്ക് ചെയ്തു, ക്യാന്‍സല്‍ ചെയ്തപ്പോള്‍ റീഫണ്ട് ക്രെഡിറ്റ് കാര്‍ഡ് വഴി തരാമെന്ന് വാഗ്ദാനം; കറന്തക്കാട്ടെ 39 കാരന്റ അക്കൗണ്ടില്‍ നിന്ന് പോയത് ഒരുലക്ഷത്തിലധികം രൂപ
Scroll to top

You cannot copy content of this page