ശമ്പള പരിഷ്‌കരണം: വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ ധര്‍ണ്ണ നടത്തി

കാസര്‍കോട്: ശമ്പള പരിഷ്‌കരണമാവശ്യപ്പെട്ടു വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ കേന്ദ്ര കാര്യാലയത്തിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ധര്‍ണ്ണ നടത്തി.
വിദ്യാനഗര്‍ ഡിവിഷന് മുന്നില്‍ നടന്ന ധര്‍ണ്ണ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി ബാലകൃഷ്ണന്‍ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് ബി വി പ്രിയേഷ് അധ്യക്ഷത വഹിച്ചു.
5 വര്‍ഷ തത്വം പാലിച്ചു കൊണ്ട് ശമ്പള പരിഷ്‌കരണം നടത്തുക, ശമ്പള പരിഷ്‌കരണത്തിലെ അനോമലികള്‍ പരിഹരിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുന:സ്ഥാപിക്കുക, പ്രമോഷനുകള്‍ സമയബന്ധിതമായി നടപ്പിലാക്കുക, സാമ്പത്തികാനുകൂല്യങ്ങള്‍ അനുവദിക്കുക, ഐ ടി സംവിധാനം കാര്യക്ഷമമാക്കുക, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് അപാകതകള്‍ പരിഹരിക്കുക, കരാര്‍ തൊഴിലാളികളോടുള്ള രാഷ്ട്രീയ ദ്രോഹം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രവാക്യങ്ങളുമായായിരുന്നു ധര്‍ണ്ണ.
എം വി സഹദേവന്‍,യൂണിയന്‍ ജില്ലാ സെക്രട്ടറി കെ വിനോദ്, പ്രസിഡന്റ് എസ് ഗോവിന്ദരാജ്, ട്രഷറര്‍ ബി സുപ്രിയ, എം പി സഹന, എം ജയന്‍, എ സതീഷ് കുമാര്‍, ആര്‍ കെ സുധീഷ് വി എം ബിനുമോന്‍, കെ ബിജു പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘കളര്‍കോഡ് ശരിയില്ല, ബസുകള്‍ മോഡിഫൈ ചെയ്തത്’; ഇന്ന് വിനോദയാത്ര പോകേണ്ട ടൂറിസ്റ്റ് ബസുകള്‍ എംവിഡി തടഞ്ഞുവച്ചു, നിരാശരായി വിദ്യാര്‍ഥികള്‍, ഒടുവില്‍ എംഎല്‍എ ഇടപെട്ടു, അനുമതി
Scroll to top

You cannot copy content of this page