നാടിന്റെ ഏറെ കാലത്തെ ദുരിതത്തിന് പരിഹാരം: പടിഞ്ഞാർ റോഡ് ഉദ്ഘാടനം ചെയ്തു

മഞ്ചേശ്വരം: വെള്ളക്കെട്ട് കാരണംവർഷങ്ങളായി ഗതാഗതം ദുസ്സഹമായിരുന്ന ഹൊസബെട്ടു പടിഞ്ഞാർ റോഡ്
എംഎൽഎ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചിലവിൽ പുനരുദ്ധാരണം ചെയ്തു ,കുന്നിൻ മുകളിൽ നിന്നുള്ള മഴവെള്ളം കാരണം പല വീടുകളുടെ കൊമ്പോണ്ടും റോഡും മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയിലായിരുന്നു . നാട്ടുകാരുടെ നിരന്തര ആവശ്യം പരിഗണിച്ച് എകെഎം അഷ്‌റഫ്‌ എംഎൽഎ എല്ലാ വെല്ലുവിളികളും തരണം ചെയ്തു റോഡ് നിർമ്മാണം പൂർത്തിയാക്കിച്ചു.
റോഡിന്റെ ഉദ്ഘാടനം എംഎൽഎ നിർവ്വഹിച്ചു,ജനപ്രതിനിധികളായഇർഫാന ,കെഎംകെ അബ്ദുൽ റഹ്മാൻ ഹാജി,മുഖ്താർ മഞ്ചേശ്വരം, സയ്യിദ് ഇബ്രാഹിം തങ്ങൾ, അബ്ദുള്ള കജ,ഇഷാക് എംകെ,എവറസ്റ്റ് മോന്റാരോ,ജോയ് മോന്റാരോ,നവീൻ മോന്റാരോ,ഖലീൽ ഹിന്ദുസ്താൻ,ഖലീൽ എംകെ, ഹംസ,
ഒസ്‌വാൾഡ് മോന്റാരോ, ജോർജ്, ജോഷുവ,പിഎസ് മുഹമ്മദ്‌, അറഫാത്ത്, ജബ്ബാർ, മിലാഗ്രെ ഡിസൂസ, നാഥാലിയ, നിഷിത്, സിലൈൻ മോന്റാരോ, മേഴ്സി, അഷ്‌റഫ്‌, രാഖേഷ്, ബേബി ആഷ്‌ലി, സിനാൻ, റംഷാദ്, സിഓൻ ഡിസൂസ, ജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘കളര്‍കോഡ് ശരിയില്ല, ബസുകള്‍ മോഡിഫൈ ചെയ്തത്’; ഇന്ന് വിനോദയാത്ര പോകേണ്ട ടൂറിസ്റ്റ് ബസുകള്‍ എംവിഡി തടഞ്ഞുവച്ചു, നിരാശരായി വിദ്യാര്‍ഥികള്‍, ഒടുവില്‍ എംഎല്‍എ ഇടപെട്ടു, അനുമതി
Scroll to top

You cannot copy content of this page