ബേവൂരി നാടകോത്സവത്തിന് അരങ്ങുണര്‍ന്നു

കാസര്‍കോട്: ഉദുമ, ബേവൂരി സൗഹൃദവായന ശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലുളള ഏഴാമത് കെ.ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിന് തുടക്കമായി. നാടക് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ. ശൈലജ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ കെ.വി. കുഞ്ഞിരാമന്‍ ആധ്യക്ഷം വഹിച്ചു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പി. ദിലീപ് കുമാര്‍, സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.വി രാജേന്ദ്രന്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ അബ്ബാസ് രചന സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എന്‍എ അഭിലാഷ് നന്ദിയും പറഞ്ഞു. ഫോട്ടോഗ്രാഫര്‍ കെ. രാജശേഖറിനെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് തിരുവനന്തപുരം സൗപര്‍ണികയുടെ ‘പടയോട്ടം’എന്ന നാടകം അരങ്ങേറി.
ഇന്ന് (ബുധന്‍) വൈകുന്നേരം 5.30ന് സാംസ്‌കാരിക സദസ് നടക്കും. പ്രമുഖ നാടക പ്രവര്‍ത്തകര്‍ സംബന്ധിക്കും. രാത്രി 7.30ന് തിരുവനന്തപുരം ശ്രീനന്ദയുടെ നാടകം – ‘ഇരുവര്‍’.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page