കാസര്‍കോട്:കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ ബന്തിയോട് അട്ക്കയില്‍ ഓട്ടോ ഡ്രൈവറെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബന്തിയോട് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ എ.നാഗേഷ് പൂജാരി (37)ആണ് മരിച്ചത്. ഇന്നലെ (ബുധന്‍) പകല്‍ നേരത്ത് ഹാളിലെ ഫാനിന്റെ ഹുക്കില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.സാമ്പത്തിക ബാധ്യതമൂലമുള്ള വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നു സംശയിക്കുന്നതായി കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ശിവപ്പ പൂജാരി-ഗിരിജ ദമ്പതികളുടെ മകനാണ്. ഭാര്യ: സന്ധ്യ. ഏകമകള്‍: അന്‍വിക. സഹോദരങ്ങള്‍: ദിനേശ് പൂജാരി, ജഗദീഷ് പൂജാരി, ആശാലത, ഹേമലത, മമത, ധനലക്ഷ്മി, ദീപിക .







