കാസര്‍കോട്: കാസര്‍കോട് ഉപജില്ലാ കലോത്സവത്തില്‍ മഡോണ എ യു പി എസ് ഏഴാംതരം വിദ്യാര്‍ത്ഥിനി ആര്യ ഭവിത് നൃത്ത ഇനങ്ങള്‍ക്കു ട്രിപ്പിള്‍ ഫസ്റ്റ് നേടി. ഭാരതീയ ക്ലാസിക് നൃത്ത ഇനങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവയിലാണ് ഉപജില്ലാ തലത്തില്‍ ആര്യ ഭവിത് ഒന്നാം സ്ഥാനം നേടി കിരീടമണിഞ്ഞത്. ഇവയ്ക്കു പുറമെ കഥകളിയിലും ആര്യ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
24ന് പെരിയയില്‍ നടക്കുന്ന ജില്ലാ കലോത്സവത്തില്‍ ആര്യ ഈ ഇനങ്ങളില്‍ മത്സരിക്കും. കഴിഞ്ഞ വര്‍ഷം ജില്ലാ തലത്തില്‍ ആര്യ ഭവിത്തിനു കുച്ചുപ്പുടിയില്‍ എ ഗ്രേഡ് ലഭിച്ചിരുന്നു. വിദ്യാനഗറിലെ അഞ്ജലി ടീച്ചറുടെ ശിക്ഷണത്തിലാണ് ആര്യ നൃത്ത ഇനങ്ങളില്‍ പരിശീലനം നേടുന്നത്.







