കുമ്പള: കുമ്പള ജംഗ്ഷനിലെ കെ എസ്ഡിപി റോഡിൽ തട്ടുകട വിപ്ലവം അരങ്ങു തകർക്കുകയാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രവി പൂജാരി ജില്ലാ കളക്ടറോട് പരാതിപ്പെട്ടു.

തിരക്കേറിയതും പ്രശ്ന സങ്കീർണവുമായ ഈ ജംഗ്ഷനിൽ കണ്ണടച്ചു തുറക്കുന്നതിനിടയിൽ പെട്ടിക്കടകൾ മുളച്ച് ഉയരുകയാണെന്ന് പരാതിയിൽ പറഞ്ഞു. പഞ്ചായത്ത് അധികൃതർക്കും റോഡ് അധികൃതർക്കും മരാമത്തിനും പരാതി കൊടുത്തപ്പോൾ കയ്യേറ്റ തെരുവ് കച്ചവടത്തിന് വൈദ്യുതി കണക്ഷൻ കൂടി നൽകിയിരിക്കുകയാണെന്ന് രവീന്ദ്ര പൂജാരി പരാതിയിൽ ചൂണ്ടിക്കാട്ടി . തെരുവുകച്ചവടത്തിനു ചിലർ സ്ഥായിയായാണ് ഷെഡ് സ്ഥാപിച്ചിട്ടുള്ളതെന്ന് കൂട്ടിച്ചേർത്തു. തിരക്കേറിയ റോഡിൽ അനധികൃതമായി തെരുവ് കച്ചവടം നടത്തുന്നത് നിയമവിരുദ്ധമാണെങ്കിൽ അതിനെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യം ഉന്നയിച്ചു. തട്ടുകടകളിലെ കച്ചവടവുമായി ബന്ധപ്പെട്ടു നാട്ടുകാർക്ക് പല സംശയങ്ങളും ഉണ്ടെന്ന് പരാതിയിൽ പറഞ്ഞു.







