അഡൂര്‍ ക്ഷേത്രത്തില്‍ വൃശ്ചിക സംക്രമണ വഴിപാട് കൂട്ടവും യാദവ സഭ വാര്‍ഷിക സമ്മേളനവും നടത്തി

കാസര്‍കോട്: അഖില കേരള യാദവ സഭ ദേലംപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഡൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ വൃശ്ചിക സംക്രമണ വഴിപാടി കൂട്ടവും വാര്‍ഷിക സമ്മേളനവും നടത്തി. യാദവസഭ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് രാമചന്ദ്രന്‍ അത്തനാടി ആധ്യക്ഷം വഹിച്ചു. പ്രമുഖ വ്യക്തികളായ കെ ദാമോദര, എം വാമന എന്നിവര്‍ മുഖ്യാതിഥികളായി. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. വിവിധ മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ച വിഷ്ണു പാല്‍, അഭിഷേക് എം എന്നിവരെ ആദരിച്ചു. യാദവസഭ സംസ്ഥാന പ്രസിഡണ്ട് ശിവരാമന്‍ മേസ്ത്രി ഉദ്ഘാടനം ചെയ്തു. ദേലംപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാരദ ബി, ജില്ലാ പ്രസിഡണ്ട് ബാബു മണിയൂര്‍, താലൂക്ക് പ്രസിഡണ്ട് ദാമോദരന്‍ കോട്ടംകുഴി, വൈസ് പ്രസിഡണ്ട് ശശിധരന്‍ പാണ്ടി, ഗംഗാധരന്‍ പുതിയകണ്ടം, ഉദയന്‍, പ്രേമ നാഥന്‍ ബയല്‍, സുരേഷ് കടുവന, എ ഗോപാലന്‍, പഞ്ചായത്തംഗം ശ്യാമള, വിനോദ് ഏവന്തൂര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പ്രമോദ് ബെള്ളച്ചേരി സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി രാമചന്ദ്രന്‍ ചീനപ്പാടി നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അഗോഡ ആപ്പിലൂടെ റൂം ബുക്ക് ചെയ്തു, ക്യാന്‍സല്‍ ചെയ്തപ്പോള്‍ റീഫണ്ട് ക്രെഡിറ്റ് കാര്‍ഡ് വഴി തരാമെന്ന് വാഗ്ദാനം; കറന്തക്കാട്ടെ 39 കാരന്റ അക്കൗണ്ടില്‍ നിന്ന് പോയത് ഒരുലക്ഷത്തിലധികം രൂപ
Scroll to top

You cannot copy content of this page