കാറിന് തീകൊളുത്തി കൂട്ട ആത്മഹത്യാശ്രമം; സംഭവം മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന് പൊള്ളലേറ്റ് മരിച്ച സജീറിന്റെ ഭാര്യ നജ്മത്ത്; മരണത്തിന് മുമ്പ് സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ച വീഡിയോയിലെ ആരോപണം പൊലീസ് അന്വേഷണത്തില്‍
മാനന്തവാടി: കുടുംബ സമേതം സഞ്ചരിക്കുകയായിരുന്ന കാറിന് തീകൊളുത്തി കൂട്ട ആത്മഹത്യ ചെയ്യാനുള്ള ഭര്‍ത്താവിന്റെ ശ്രമം അറിഞ്ഞിരുന്നില്ലെന്ന് കൊല്ലപ്പെട്ട സജീറിന്റെ ഭാര്യ നജ്മത്ത് പൊലീസിന് മൊഴി നല്‍കി. കര്‍ണാടക കുട്ടയില്‍ വ്യാപാരിയായ കണ്ണൂര്‍ സ്വദേശി സജീറും കുടുംബവും നാട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ മാനന്തവാടിയില്‍ വച്ചാണ് കാറിനകത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. സജീര്‍ സംഭവ സ്ഥലത്ത് പൊള്ളലേറ്റ് മരിച്ചു. മാരകമായി പൊള്ളലേറ്റ ഭാര്യ നജ്മത്തിന്റെ മൊഴി രേഖപ്പെടുത്തുന്നതിനിടയിലാണ് അവര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചത്. കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് സജീര്‍ പെട്രോള്‍ വാങ്ങിയതെന്ന് നജ്മത്ത് പറഞ്ഞതായി …