11 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; 56 കാരനെ അഞ്ചുവര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷിച്ചു
കാസര്‍കോട്: 11 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയെ അഞ്ചുവര്‍ഷത്തെ കഠിന തടവും 10000 രൂപ പിഴയും ശിക്ഷിച്ചു. ചന്തേര, വടക്കേ തൃക്കരിപ്പൂര്‍, വെള്ളാപ്പ്, മീലിയാട്ടെ ഖദീജ മന്‍സിലില്‍ അബ്ദുല്‍ റഷീദി (56)നെയാണ് ഹൊസ്ദുര്‍ഗ്ഗ്, പോക്‌സോ സെപ്ഷ്യല്‍ കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക തടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.2024 മെയ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് …