കാസര്‍കോട്: നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ കഴിഞ്ഞിരുന്ന നാലു പട്ടിക്കുഞ്ഞുങ്ങളെ വിഷം കൊടുത്തു കൊന്നതായി പരാതി. കൂട്ടത്തിലുണ്ടായിരുന്ന വലിയ പട്ടികളെ ഉപദ്രവിച്ചതായും പരാതിയുണ്ട്. ബേള, ചൗക്കാറില്‍ സ്വകാര്യ നഴ്‌സിംഗ് കോളേജിനു വേണ്ടി പണിയുന്ന കെട്ടിടത്തില്‍ കഴിഞ്ഞിരുന്ന പട്ടിക്കുഞ്ഞുങ്ങളെയാണ് ആരോ കൊന്നൊടുക്കിയത്. ഞായറാഴ്ച രാത്രി രണ്ടു മണിക്കും ഇന്നലെ (ചൊവ്വ)രാവിലെ 8.30മണിക്കും ഇടയിലുള്ള ഏതോ സമയത്താണ് സംഭവം. ഇതു സംബന്ധിച്ച് കെട്ടിട നിര്‍മ്മാണത്തിന്റെ മേല്‍നോട്ടക്കാരിയുടെ പരാതി പ്രകാരം ബദിയഡുക്ക പൊലീസ് കേസെടുത്തു.






