ബി ജെ പി പ്രകടന പത്രിക പുറത്തിറക്കി; അതിവേഗ റെയില്‍പാതയും എയിംസും യാഥാര്‍ത്ഥ്യമാക്കും, തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ
തിരുവനന്തപുരം: വന്‍ വാഗ്ദാനങ്ങളുമായി ബി ജെ പി പ്രകടനപത്രിക പുറത്തിറക്കി. കേരളത്തില്‍ എയിംസ് യാഥാര്‍ത്ഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. കോഴിക്കോട്ടും തിരുവനന്തപുരത്തും മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുമെന്നും തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ അതിവേഗ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.നിര്‍ധന കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ട് എല്‍ പി ജി സിലിണ്ടര്‍ സൗജന്യമായി നല്‍കും. ഓരോ വീടിനും പ്രതിമാസം 20000 ലിറ്റര്‍ സൗജന്യ കുടിവെള്ളം, ക്ഷേമ പെന്‍ഷന്‍ 3000രൂപയാക്കല്‍ എന്നിവയാണ് പ്രകടന പത്രികയിലെ മറ്റു പ്രധാന …