കാസര്‍കോട്: ആശുപത്രിയിലേക്കാണെന്നു പറഞ്ഞ് താമസസ്ഥലത്തു നിന്നു ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതായതായി പരാതി. മഞ്ചേശ്വരം, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മജീര്‍പ്പള്ള, ധര്‍മ്മനഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സാക്കിയബാനു (17)വിനെയാണ് കാണാതായത്. പിതാവ് മുഹമ്മദ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ (ചൊവ്വ) രാവിലെ 9.30ന് ബുര്‍ക്ക ധരിച്ച് മജീര്‍പ്പള്ള ഗവ.ആശുപത്രിയിലേക്ക് പോകുന്നുവെന്നു പറഞ്ഞ് ക്വാർട്ടേഴ്സിൽ നിന്നു ഇറങ്ങിയ മകള്‍ അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു പിതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു.






