കാസര്‍കോട്: ഹജ്ജിനു പോയ ഭാര്യ തിരിച്ചെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭര്‍ത്താവ് അന്തരിച്ചു. പൈവളിഗെ, സുബ്ബയ്യക്കട്ട കൂടാല്‍മേര്‍ക്കളയിലെ അബൂബക്കര്‍ (70)ആണ് ഇന്നലെ (ചൊവ്വ) സന്ധ്യയോടെ അന്തരിച്ചത്. ദീര്‍ഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹം ‘ഗള്‍ഫ് ന്യൂസി’ ല്‍ ജീവനക്കാരനായിരുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ ശേഷം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അറിയപ്പെടുന്ന കൈമുട്ട് പാട്ടുകലാകാരന്‍ കൂടിയായിരുന്നു അബൂബക്കര്‍. ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോയിരുന്ന ഭാര്യ ആയിഷാബി ഇന്നലെ രാത്രിയിലാണ് തിരിച്ചെത്തിയത്. മക്കള്‍: ഫാരിസ്, ഖലീല്‍, സുഹ്‌റ, റുഖിയ.






