അഡൂര്‍, പാണ്ടിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍, പാണ്ടിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളച്ചേരിയിലെ പ്രവാസി ശശിയുടെ മകന്‍ ഗോകുല്‍ (17)ആണ് മരിച്ചത്. പാണ്ടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് ഗോകുലിനെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവ സമയത്ത് മാതാവ് ധന്യയും ഗോകുലും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ഏക സഹോദരി ഗോപിക മംഗ്‌ളൂരുവിലെ വിദ്യാര്‍ത്ഥിനിയാണ്. പനി കാരണം ഗോകുല്‍ ഇന്നലെ സ്‌കൂളില്‍ പോയിരുന്നില്ല. ഇത് സംബന്ധിച്ച് കൂട്ടുകാരന് വാട്‌സ്ആപ്പില്‍ മെസേജ് അയച്ചിരുന്നതായി പറയുന്നുണ്ട്. ഇന്ന് ജിമ്മിന് പോകുന്നില്ലെന്നു കാണിച്ച് മറ്റൊരു സുഹൃത്തിനു മെസേജ് അയച്ചതായും പറയുന്നു.ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page